അനിമാമയുടെവീട്ടിലേക്കു ഇത്തവണ എന്തായാലും പോവണംന്നു കരുതി പാർവതിയുടെ മോൾക്ക് ഒരുഭംഗിയുള്ളപാവകുട്ടി യെമറക്കാതെ വാങ്ങി.
അനിമാമയുംഅമ്മായിയും പാർവ്വതിയും വീട്ടിൽ വിരുന്നു വരുന്നദിവസങ്ങൾ പണ്ടൊക്കെ കാത്തിരിക്കും.ഏട്ടാഏട്ടാ എന്നെയുംകളിയ്ക്കാൻ കൂട്ടണേ ന്നു പറഞ്ഞുഅവൾ പിന്നാലെ നടക്കുമ്പോൾഒരു ഗമ ആയിരുന്നു.കളികളും പിന്നെ ഊഞ്ഞാലാട്ടംപൂ പറിക്കൽ ഒക്കെആയി നല്ല രസമുള്ളകാലം . ഒരിക്കൽ പട്ടികുട്ടിയെ കാണിച്ചുകൊടുക്കാൻവേണ്ടി മനക്കലെ പറമ്പിലേക്ക് കൊണ്ടുപോയി.പെറ്റു കിടക്കുന്നപട്ടി കടിക്കാൻ വന്നപ്പോൾ കടികൊണ്ടത് പാര്വ്വതി ക്കും
നാലു മണിക്ക് ശേഷംആണെങ്കിൽ പര്വ്വതിയുടെ മോൾ സ്കൂളിൽനിന്ന് വന്നിട്ടുണ്ടാവും ന്നു അമ്മ പറഞ്ഞതനുസരിച്ച്മോളെയും കൂടി കാണുവാൻ വേണ്ടിമൂന്നു മണിക്ക് ശേഷം വീട്ടിൽനിന്നും പുറപെട്ടു .
ഒരു നാലുമണിപൂ വിരിഞ്ഞ പോലെപൂമുഖത്തൊരു പുസ്തകം വായിച്ചിരിക്കുകയാണ് മോൾ,ചുരുണ്ട മുടിയും ഉണ്ടകണ്ണും ഒക്കെകൂടി കണ്ടാൽ ശരിക്കുംപണ്ടത്തെ പാര്വ്വതി തന്നെ.ഏട്ടാഏട്ടാ എന്നെ കൂടി കളിയ്ക്കാൻകൂട്ടണേ ന്നു പറഞ്ഞു പിന്നാലെവന്നിരുന്ന ഓര്മ വന്നു .
കയ്യിലെ മധുരപലഹാരങ്ങളും പാവയും എല്ലാം ഉള്ളകവർ താഴെ വെച്ച്മോളെ വാരിയെടുത്തു കവിളത്തൊരുഉമ്മ വെച്ചു.
പിന്നെ നടന്നതെല്ലാം പെട്ടെന്നായിരുന്നു ... മുഖത്ത് "ട്ടേ " ന്നുഒരുഅടി……
ഇത്രേം ചെറിയ കുട്ടിക്ക് ഇത്രയ്ക്കു മുരടൻകയ്യോ ദൈവമേ .കണ്ണിൽ പൊന്നീച്ചപറക്കും ന്നൊക്കെ പറഞ്ഞു കേട്ടിട്ടേഉള്ളു ,അനുഭവിക്കാൻയോഗം ഇപ്പോളാണ് ഉണ്ടായതു..എന്തൊരു വേദന ..
അടിയുടെ ശബ്ദം കേട്ടിട്ടാണ് എന്നുതോനുന്നുഅമ്മായിയും പര്വ്വതിയും ഓടിവന്നു . ..
“അമ്മെ ഈ അങ്കിൾ എന്നെ ഉപദ്രവിക്കാൻ ശ്രമിച്ചപ്പോൾ ഞാൻ ഒന്ന് പ്രതികരിച്ചതാ”
എന്തൊരു അഭിമാനപൂർവ്വം ആയിരുന്നു കുട്ടി അമ്മയോട് വിവരം പറഞ്ഞത്..
അപ്രതീക്ഷിതമായി കിട്ടിയ അടിയും കൊണ്ട് വിയർത്തു നാണം കെട്ടു നില്ക്കുന്ന എന്റെ മുഖത്തേക്ക് ദയനീയമായി നോക്കി പാര്വ്വതി ...
“ഏട്ടാ ഒന്നും തോനരുത് ട്ടോ .കാലം തീരെ ശരിയല്ലല്ലോ ,മോൾ ടി വി യിലൊക്കെ കാണുന്ന വാർത്തകൾ ഇതൊക്കെയല്ലേ .അവൾക്കാണെങ്കിൽ ഈ അങ്കിൾ നെ കണ്ട ഓര്മയും ഇല്ലല്ലോ .”
അതെ തെറ്റ് പറ്റിയത് എനിക്ക് തന്നെ ആണ് .ഇപ്പോളത്തെ വാർത്തകളൊക്കെ ഞാനും കാണാറുണ്ടല്ലോ .നാലഞ്ചു വര്ഷം മുന്നേ ചോറ്ഊണിനോ മറ്റോ കണ്ട കുട്ടിയെ ഓടി പോയി എടുക്കേണ്ട കാര്യം വല്ലതും ഉണ്ടായിരുന്നോ..
തിരിച്ചു വരുമ്പോൾ ഒരു കാര്യംഞാൻ ഉറപിച്ചു ..കുറച്ചുവൈകിയാലും വേണ്ടില്യ ഇരിക്കാൻ സ്ഥലംഉള്ള ബസിലെ കയറൂ. കഷ്ടകാലത്തിന് ഡ്രൈവർ സഡൻബ്രേക്ക് ഇട്ടാൽവല്ല സ്ത്രീകളെ പോയിതൊട്ടാൽ സ്ത്രീപീ ഡ്ഃനത്തിനും ആരെങ്കിലുംകേസ് കൊടുക്കും .പിന്നെതിരിച്ചു ജോലിക്ക് പോവാനും പറ്റില്ല.ജാഗ്രത എവിടെനിന്നാണ് എങ്ങിനെയാണ്അടി വരുക ന്നുഅറിയില്ല .............................. ........................
പ്രിയപ്പെട്ട ഗീത,
ReplyDeleteസമകാലീന സംഭവങ്ങളെ ആസ്പദമാക്കി ,നർമ രസം കലര്ത്തി എഴുതിയ പോസ്റ്റ് നന്നായി !
ഇനിയും എഴുതണം !
ആശംസകൾ !
സസ്നേഹം,
അനു
--
ആദ്യമായ് വന്നു വായിച്ചതിനു ഒരുപാടു നന്ദി.ഈ ബ്ലോഗ് ഒന്നും എങ്ങിനെയാണെന്ന് അറിയില്ല .ശ്രമിക്കണം എന്നുണ്ട് .
ReplyDelete